
ഷിഗെല്ല; എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് കൂടി
എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ജില്ലയിലെ വാഴക്കുളം പഞ്ചായത്തില്‍ 39 വയസുള്ള യുവാവിനാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ സാമ്ബിളുകളുടെ തുടര്‍പരിശോധനയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബിലും, ഗവ: മെഡിക്കല്‍ കോളജ് കളമശ്ശേരിയിലും നടത്തിയ പരിശോധനയിലും ഷിഗെല്ല സ്ഥിരീകരിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ജില്ലയില്‍ കര്‍ശന ജാഗ്രതയിലാണ് ആരോഗ്യവകുപ്പ് ഉള്ളത്. എന്നാല്‍ അതേസമയം , രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ ആരോഗ്യ വിഭാഗവും, ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്ത് സന്ദര്‍ശനം നടത്തി തുടര്‍ പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ആരംഭിച്ചു.