
കര്‍ഷകസമരം: അവസാനിപ്പിക്കാനുള്ള സുപ്രീംകോടതി ഇടപെടലില്‍ കരുതലോടെ കര്‍ഷകസംഘടനകള്‍
കര്‍ഷകസമരം അവസാനിപ്പിക്കാനുള്ള സുപ്രീംകോടതി ഇടപെടലില്‍ കരുതലോടെ മുന്നോട്ടുനീങ്ങാന്‍ കര്‍ഷകസംഘടനകള്‍ തീരുമാനിച്ചിരിക്കുന്നു. കോടതി ഉത്തരവ് വിശദമായി ചര്‍ച്ച ചെയ്യാന്‍ സംയുക്ത സമരസമിതി നാളെ യോഗം ചേരുന്നതാണ്. നിയമം പിന്‍വലിക്കുക എന്ന നിലപാടില്‍ മാറ്റമില്ലെന്നും നേതാക്കള്‍ ആവര്‍ത്തിക്കുകയുണ്ടായി. സമരസമിതി നേതാക്കളുടെ നിലപാടില്‍ ഈ മുന്‍കരുതല്‍ കാണാം. പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകളുടെയും സംയുക്ത സമരസമിതിയുടെയും യോഗം ചേര്‍ന്ന ശേഷമേ നിലപാട് വ്യക്തമാക്കുവെന്ന് നേതാക്കള്‍ പറഞ്ഞു.
സുപ്രീംകോടതി മുന്നോട്ടുവച്ച സമരവേദി മാറ്റം അംഗീകരിച്ച് ദേശീയപാതകള്‍ ഒഴിഞ്ഞാല്‍ സമ്മര്‍ദ്ദം കുറയുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട് ഇപ്പോള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാംലീല മൈതാനത്തിലും ബുറാഡിയിലെ നിരങ്കരി മൈതാനത്തിലും ഉള്‍ക്കൊള്ളാനാകാത്ത അത്രയും കര്‍ഷകരാണ് ദേശീയ പാതകകളിലുള്ളത്. ഇക്കാര്യം ഉയര്‍ത്തിക്കാണിക്കുന്ന നേതാക്കള്‍ സമരവേദി മാറ്റം തള്ളുകയാണ്.