
മാസ്ക് ധരിച്ചില്ല ഖത്തറിൽ 113 പേര്‍ക്കെതിരെ പൊലീസ് നടപടി
മാസ്ക് ധരിച്ചില്ല ഖത്തറിൽ 113 പേര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നു. പുറത്തിറങ്ങുമ്ബോള്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ഒരേ കുടുംബത്തില്‍ നിന്നുള്ളവരൊഴികെ കാറുകളില്‍ നാലു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്.
പരിധിയില്‍ കൂടുതല്‍ ആളുകള്‍ വാഹനത്തില്‍ യാത്ര നടത്തിയാല്‍ 1000 റിയാലാണ് ചുരുങ്ങിയ പിഴ. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളില്‍നിന്നും പുറത്തിറങ്ങുമ്ബോള്‍ ഫേസ് മാസ്ക് നിര്‍ബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തില്‍ എത്തുകയാണ് ഉണ്ടായത്.