
യു.എ.ഇയില്‍ വാക്സിൻ വിതരണം ഊർജിതം
യു.എ.ഇയില്‍ കോവിഡ് വാക്സിൻ വിതരണം ഊർജിതം. മലയാളികൾക്ക് പ്രാമുഖ്യമുള്ള യു.എ.ഇയിലെ ഇന്ത്യൻ അസോസിയേഷനുകളും കോവിഡ് വാക്സിൻ വിതരണത്തിൽ സജീവമാണ് . പ്രവാസി കൂട്ടായ്മകൾ കൂടി പങ്കുചേർന്നതോടെ ദിനംപ്രതി അര ലക്ഷത്തിലേറെ പേരാണ് യു.എ.ഇയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചു വരുന്നത്.
എല്ലാ പ്രധാന പ്രവാസി കൂട്ടായ്മകളെയും വാക്സിൻ വിതരണത്തിൽ പങ്കുചേർക്കാനാണ് യു.എ.ഇ തീരുമാനം. മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചു വരുന്നതും. ഇതിനകം പത്തു ലക്ഷത്തിലേറെ പേരാണ് രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെ എണ്ണമറ്റ പ്രവാസി സംഘടനകളുടെ ആസ്ഥാനങ്ങളും വാക്സിൻ വിതരണത്തിെൻറ ഭാഗമാണ്.
പരമാവധി ആളുകൾക്ക് വാക്സിൻ നൽകി കോവിഡ് പ്രതിരോധ പോരാട്ടം വിപുലപ്പെടുത്താനാണ് യു.എ.ഇയിലെ വിവിധ എമിറേറ്റുകളുടെ നീക്കം.