
വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് ചോര്‍ന്നു
വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ ക്ലൈമാക്സ് ദൃശ്യങ്ങള്‍ ചോര്‍ന്നു. റിലീസിന് ഒരു ദിവസം മാത്രമുളളപ്പോഴാണ് ചിത്രത്തിന്റെ ക്ലൈമാക്സുള്പ്പെടെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വിതരണക്കാര്‍ക്കായി നടത്തിയ പ്രത്യേക ഷോയ്ക്കിടെ ചോര്‍ത്തിയതാവാമെന്നാണ് നിഗമനം.
‘മാസ്റ്റര്‍’ ഒന്നര വര്‍ഷത്തെ കഷ്ടപ്പാടാണ്, സിനിമ എല്ലാവരും തിയറ്ററില്‍ പോയി ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ചിത്രത്തിന്റെ പൈറേറ്റഡ് ക്ലിപ്പുകള്‍ നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ ദയവായി അവ മറ്റുളളവര്‍ക്ക് പങ്കുവെയ്ക്കരുത്. മാസ്റ്റര്‍ നിങ്ങളിലേക്കെത്താന്‍ ഒരു ദിവസം മാത്രമാണുളളത് എന്ന് ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജ് ട്വീറ്റ് ചെയ്തു.
ഹിന്ദിയിലുള്‍പ്പെടെ അഞ്ച് ഭാഷകളിലായി റിലീസിനൊരുങ്ങുകയാണ് മാസ്റ്റര്‍. സൗത്ത് ഇന്ത്യയില്‍ ജനുവരി 13നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ 14നും റിലീസ് ചെയ്യുന്ന ചിത്രത്തില്‍ വിജയ്, വിജയ് സേതുപതി, മാളവിക മോഹനന്, അര്ജുന് ദാസ്, ആന്‍ഡ്രിയ, ആന്റണി വര്‍ഗീസ്, ഗൗരി കൃഷ്ണന് തുടങ്ങിയ യുവനിരയാണ് അണിനിരക്കുന്നത്.