
ഇറച്ചിക്കറി നൽകിയില്ല ; ഹോട്ടലിന് തീയിട്ട് യുവാക്കളുടെ പ്രതികാരം
ചിക്കൻ വിളമ്പാൻ വിസമ്മതിച്ചതിന് ഹോട്ടൽ തീയിട്ട് യുവാക്കളുടെ പ്രതികാരം. മദ്യലഹരിയിലായിരുന്നു യുവാക്കള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
ഞായറാഴ്ച പുലർച്ചെയാണ് സാഗര്‍ പട്ടേല്‍, ശങ്കര്‍ തായ്ഡെ എന്നീ യുവാക്കള്‍ വഴിയോരത്തെ ഭക്ഷണശാലയില്‍ എത്തിയത്. പക്ഷേ ചിക്കനില്ലെന്ന് കടയുടമ അറിയിച്ചു. വാക്കേറ്റത്തിന് പിന്നാലെ യുവാക്കള്‍ കടയ്ക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. രണ്ട് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലും കുറച്ചു ദിവസം മുന്‍പ് സമാന സംഭവമുണ്ടായി. തണുത്ത ചപ്പാത്തി വിളമ്പിയതിന് ഹോട്ടലുടമയുടെ കാലില്‍ യുവാവ് വെടിവെക്കുകയായിരുന്നു. ഹോട്ടലുടമയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് വെടിയുണ്ട പുറത്തെടുത്തു. യുവാവിനെ അറസ്റ്റ് ചെയ്തു.