
സിഗരറ്റ് വാങ്ങാനെത്തിയ യുവാവ് മാല പൊട്ടിച്ച് കടന്നു
കടയില്‍ സിഗരറ്റ് വാങ്ങാനെത്തിയ യുവാവ് ജീവനക്കാരിയുടെ രണ്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ചുകടന്നു. കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ബാലചന്ദ്രെൻറ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ഫാന്‍സി സ്റ്റോറില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
യുവാവ് രണ്ട് സിഗരറ്റുകള്‍ വാങ്ങിയശേഷം 20 രൂപ നല്കി. ബാക്കി നൽകാൻ ചില്ലറ നാണയങ്ങള്‍ എടുക്കുന്നതിനിടയില്‍ ജീവനക്കാരിയുടെ കഴുത്തില്‍ കിടന്ന രണ്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
സ്ഥലത്തെത്തിയ വെള്ളറട എസ്.െഎ രാജതിലകനും സംഘവും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.