
20 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പാണാവള്ളിയിൽ വൻ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി യുവാവിനെ പൂച്ചാക്കൽ പൊലീസ് പിടികൂടി. പാണാവള്ളി വാഴത്തറവെളി സ്വദേശി ഷിഹാബാണ് പിടിയിലായത്.
വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെടുത്തത്.