
വിദ്യാര്‍ഥിനിയെ വീടു കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ
പ്രണയ അഭ്യര്‍ഥന നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ വീടുകയറി മർദിച്ച യുവാവിനെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ വളപ്പ് തൈപ്പറമ്പില്‍ ജസ്റ്റിന് ജോസാണ് (22) അറസ്റ്റിലായത്. വെള്ളിയാഴ്ച പകല്‍ നായരമ്പലം കൊടുങ്ങാശേരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും തകര്‍ത്തു. മുഖത്ത് അടിക്കുകയും ശരീത്തില്‍ ചവിട്ടുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. വീട്ടുകാര്‍ നല്കിയ പരാതിയിലാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്.