
കൊച്ചി കോര്പറേഷന്: സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണച്ച് ബിജെപി
കൊച്ചി കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗിന്റെ അടക്കം യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണച്ച് ബിജെപി. കൊച്ചി കോര്പറേഷന് സ്ഥിരം സമിതിയിലെ വനിത സംവരണവിഭാഗം തിരഞ്ഞെടുപ്പിലാണ് ബിജെപി അഞ്ച് യുഡിഎഫ് അംഗങ്ങള്‍ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ യുഡിഎഫിന്റെ അംഗസഖ്യ 32ല്‍ നിന്ന് 37 ലേക്ക് ഉയര്‍ന്നു. എല്‍ഡിഎഫിന്റെ കക്ഷിനിലയും 37 ആണ്. ഇതേ തുടര്‍ന്ന് നറുക്കെടുപ്പിലാണ് നാല് സ്ഥിരം സമിതി വനിതാ അംഗങ്ങളെ തിരഞ്ഞെടുത്തത്. നറുക്കെടുപ്പില്‍ മൂന്നെണ്ണം എല്‍ഡിഎഫിനും ഒരെണ്ണം യുഡിഎഫിനും ലഭിച്ചു.
യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നതാണ് സ്ഥിരംസമതി തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു. വരുന്ന നിയസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്പര ഐക്യമാണിത്