
വാഹന വില്‍പ്പനയില്‍ കുതിപ്
നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇതാദ്യമായി റീറ്റെയ്ല്‍ വാഹന വില്‍പ്പനയില്‍ വളര്‍ച്ച. കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായതിനേക്കാള്‍ 24 ശതമാനം അധിക വില്‍പ്പന ഇത്തവണ ഉണ്ടായെന്ന് ഫെഡറേഷന് ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്സ് അസോസിയേഷന് വ്യക്തമാക്കുന്നു. മെച്ചപ്പെട്ട കാര്‍ഷിക വിള ലഭിച്ചതും, ഇരുചക്ര വാഹനങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചതും പുതിയ യാത്രാ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും വിപണിയില്‍ അവതരിപ്പിച്ചതും ജനുവരിയില്‍ വാഹന വില കൂടുമെന്ന പേടിയുമെല്ലാമാണ് ഡിസംബറില്‍ വാഹന വില്‍പ്പന വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
തൊട്ടു മുമ്ബത്തെ മാസം മുതല്‍ തന്നെ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധന കണ്ടു തുടങ്ങിയെങ്കിലും ഇരുചക്ര വാഹന വില്‍പ്പന ഡിസംബറിലാണ് മികച്ചു നിന്നത്.