
കേരളത്തിനുള്ള ആദ്യ ബാച്ച് വാക്സിൻ കൊച്ചിയിലെത്തി
കേരളത്തിനുള്ള ആദ്യ ബാച്ച് കൊവിഡ് കൊവിഡ് വാക്സിൻ കൊച്ചിയിലെത്തി. ഗോ എയർ വിമാനത്തിലാണ് വാക്സിൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ശീതീകരച്ച പ്രത്യേക വാഹനത്തിൽ വാക്സിൻ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.വാക്സിൻ ഉച്ചയോടെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകും. 15 പെട്ടി കൊവിഡ് വാക്സിൻ എറണാകുളം ഉൾപ്പടെയുള്ള അഞ്ച് ജില്ലകളിലേക്കാണ് കൊണ്ടുപോകുന്നത്.ആദ്യ പെട്ടി വാക്സിൻ റോഡ് മാർഗം കോഴിക്കോട്ടേക്ക് കൊണ്ടുപോകും.