
സർക്കാർ വാഹനങ്ങളിലെ കർട്ടനും ഫിലിമും ഉടൻ മാറ്റണം
സർക്കാർ വാഹനങ്ങളിൽ ഒട്ടിച്ചിരിക്കുന്ന ഫിലിമും കർട്ടനുകളും ഉടൻ നീക്കം ചെയ്യണമെന്ന് സർക്കുലർ പുറത്തിറക്കി ആഭ്യന്തര സെക്രട്ടറി. ഇസഡ്, ഇസഡ് പ്ളസ് സുരക്ഷയുളളവർക്ക് മാത്രമേ ഇവ ഉപയോഗിക്കാവൂവെന്നും സർക്കുലറിൽ പറയുന്നു.ഡിസംബർ 14ന് ഇതേ കാര്യം ഉന്നയിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. കർട്ടനും ഫിലിമും മാറ്റണമെന്നത് കോടതി ഉത്തരവാണെന്നും കോടതിയുടെ നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർ അനുസരിച്ചില്ലെങ്കിൽ ജനങ്ങളും നിയമം അനുസരിക്കില്ലെന്ന് ഡിജിപിയുടെ ഉത്തരവിൽ പറഞ്ഞിരുന്നു. വിൻഡോ കർട്ടനോ കറുത്ത ഫിലിമോ പാടില്ലെന്നാണ് കോടതി നിർദ്ദേശം.