.സ്വതന്ത്രനായി കെ. വി. തോമസ് മത്സരിക്കുമെന്ന് അഭ്യൂഹം ശക്തം
എറണാകുളത്ത് ഇടത് സ്വതന്ത്രനായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെവി തോമസ് മത്സരിക്കുമെന്ന അഭ്യൂഹം ശക്തം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെവി തോമസ് തള്ളാനോ കൊള്ളാനോ തയ്യാറായിട്ടില്ല. ഈ മാസം 28ന് കെ വി തോമസ് തന്റെ നിലപാട് പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളുമായി കെവി തോമസ് കുറച്ചു ദിവസങ്ങളായി അകല്‍ച്ച പുലര്‍ത്തുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടത് മുതല്‍ കടുത്ത അതൃപ്തിയിലാണ് കെവി തോമസ്. കെപിസിസിയുടെ ഉയര്‍ന്ന ഭാരവാഹിത്വമോ അതല്ലെങ്കില്‍ എഐസിസി ഭാരവാഹി സ്ഥാനമോ കെവി തോമസ് ആവശ്യപ്പെട്ടിരുന്നു.