
മദ്യത്തിനു വില കൂടി
മദ്യവില വര്‍ധനയില്‍ തീരുമാനമായി. നിലവില്‍ ബെവ്കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ ഏഴ് ശതമാനം വര്‍ധന അനുവദിച്ചു.
അതേസമയം ബിയറിനും വൈനും വില കൂടില്ല. രണ്ട് ദിവസത്തിനുള്ളില്‍ സമ്മതപത്രം നല്‍കണമെന്നാവശ്യപ്പെട്ട് വിതരണ കമ്ബനികള്‍ക്ക് ബെവ്കോ കത്തയച്ചു.