
വിജയ് ചിത്രം മാസ്റ്ററിന് സര്‍വ്വകാല കളക്ഷന്‍ റെക്കോർഡ്
വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്ബാടും ഗംഭീര വരവേല്‍പ്പ് . ആദ്യ ദിനം തന്നെ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് കൈവരിക്കുന്നത്.
രജനീകാന്തിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘2.0’ നെ മറികടന്നുകൊണ്ടാണ് ‘മാസ്റ്റര്‍’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ വിജയിയുടെ തന്നെ സിനിമകളായ ‘സര്‍ക്കാര്‍’, ‘ബീഗിള്‍’ എന്നിവയും ഉള്‍പ്പെടുന്നു. രജനീകാന്തിന്റെ ‘2.0’, ‘കബാലി’ എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍ .
സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.