
പോളിങ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മാതൃക പ്രതിഫലിക്കുന്നു. ബീഹാര്‍ മാതൃകയില്‍ കേരളത്തിലെ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷന്. കോവിഡ് പ്രതിരോധത്തിനായി ബീഹാറില്‍ വിജകരമായി നടപ്പാക്കിയ മാതൃക ഏര്‍പെടുത്തുന്നതിന്റെ ഭാഗമായാണ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
ബീഹാര്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കിയ മാര്‍ഗരേഖ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനാണ് കമ്മീഷന്റെ ആലോചന. സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് നടത്താന്‍ ബീഹാറില്‍ പോളിങ് ബൂത്തുകളുടെ എണ്ണം 63 ശതമാനമാണ് വര്‍ധിപ്പിച്ചത്.