
മഴ: കഷ്ടത്തിലായി കർഷകർ
കാലംതെറ്റി പെയ്ത മഴയില്‍ കുണിയന്‍ പടിഞ്ഞാര്‍, കൊയോങ്കര പാടശേഖരങ്ങളിലെ പത്തേക്കറോളം വിളഞ്ഞ നെല്ലുകള്‍ വെള്ളത്തില്‍ മുങ്ങി.ഈ വര്‍ഷമെങ്കിലും കൃഷി രക്ഷപ്പെടുമെന്ന സമാധാനത്തില്‍ കഴിയുമ്ബോഴാണ് നിനച്ചിരിക്കാതെ ശക്തമായ വേനല്‍മഴയെത്തിയത്.
വടക്കുഭാഗത്തുനിന്ന് ശക്തമായി ഒഴുകിയെത്തിയ വെള്ളം തോടിന്റെ കരകവിഞ്ഞ് ഇരുഭാഗത്തേയും വയലുകളില്‍ വ്യാപിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും വെള്ളം ഇറങ്ങിയിട്ടില്ല. രണ്ടാഴ്ചകഴിഞ്ഞ് കൊയ്യാന്‍ പാകത്തിലായ നെല്‍ക്കതിരുകളാണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്. ഇനി ഇവ കൊയ്തെടുക്കാന്‍ പ്രയാസമാണെന്ന് കര്‍ഷകര്‍ പറയുന്നു.