
കേരളത്തിന് രണ്ടാം ജയം
മുംബൈ നല്കിയ 197 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് കേരളം. 15.5 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ കേരളം ഈ സ്കോര്‍ മറികടന്നത്. 54 പന്തില്‍ 137 റണ്‍സ് നേടിയ അസ്ഹറുദ്ദീന്റെ പ്രകടനം ആണ് കേരളത്തിന് മത്സരം അനുകൂലമാക്കി മാറ്റിയത്. 9 ഫോറും 11 സിക്സുമാണ് അസ്ഹറുദ്ദീന് നേടിയത്.
23 പന്തില്‍ 33 റണ്‍സ് നേടിയ റോബിന് ഉത്തപ്പയും 12 പന്തില്‍ 22 റണ്‍സ് നേടിയ സഞ്ജു സാംസണും മികച്ച പ്രകടനം കേരളത്തിനായി നേടി.
മുഹമ്മദ് അസ്ഹറുദ്ദീന്റെ ഒറ്റയാന് പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. 20 പന്തില്‍ അര്‍ദ്ധ ശതകം നേടിയ അസ്ഹറുദ്ദീന് തന്റെ ശതകം പൂര്‍ത്തിയാക്കുവാന്‍ 17 പന്ത് കൂടിയാണ് നേരിട്ടത്.