
സംസ്ഥാനത്ത് ജില്ലകളിലേക്കുള്ള കൊവിഡ് വാക്സിന് വിതരണം ഇന്ന് മുതല്‍
തിരുവനന്തപുരം ;സംസ്ഥാനത്ത് ജില്ലകളിലേക്കുള്ള കൊവിഡ് വാക്സിന് വിതരണം ഇന്ന് മുതല്‍. ശനിയാഴ്ച്ചയാണ് വാക്സിന് കുത്തിവയ്പ്. 133 വാക്സിനേഷന് കേന്ദ്രങ്ങളിലായിപതിമൂവായിരത്തി മുന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്സിന് സ്വീകരിക്കും. 3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് തിരുവനന്തപുരം എറണാകുളം, കോഴിക്കോട് മേഖല സ്റ്റോറുകളില്‍ എത്തിച്ചകൊവിഷീല്ഡ് വാക്സിന്, ഇന്ന് ജില്ലാ വെയര്‍ഹൗസുകളിലേക്ക് എത്തിക്കും.4,33,500 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് എത്തിയത്.
1,34,000 ഡോസ് വാക്സിന് ലഭിച്ച തിരുവനന്തപുരം മേഖലാ കേന്ദ്രത്തില്‍ നിന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കും 1,80,000 ഡോസ് ലഭിച്ച എറണാകുളം മേഖലയില്‍ നിന്ന് ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കും 1,19,500 ഡോസ് ലഭിച്ച കോഴിക്കോട് മേഖലയില്‍ നിന്ന് കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, വയനാട് ജില്ലകളിലേക്കും വാക്സിനെത്തിക്കും.