
സഹപ്രവർത്തകൻ തന്നെ ബലാത്സംഗം ചെയ്തു എന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ
ലക്നൗ :ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ സഹപ്രവർത്തകൻ തന്നെ ബലാത്സംഗം ചെയ്തു എന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൻ്റെ മുറി കാണിച്ചു തരാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി.
പ്രതിരോധിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും അവർ പരാതിയിൽ പറയുന്നു.പൊലീസുകാരിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. പ്രതിക്കെതിരെ അന്വേഷനം ആരംഭിച്ചു.