
ഗൃഹനാഥനെയും ഭാര്യയെയും മര്‍ദിച്ച കേസില്‍ പ്രതി പിടിയില്‍
ആലുവ: ഗൃഹനാഥനെയും ഭാര്യയെയും മര്‍ദിച്ച കേസില്‍ പ്രതി പിടിയില്‍. അശോകപുരം കനാല്‍റോഡ് നീലാനിപ്പാടം വീട്ടില്‍ മുരുകനാണ് (36) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം .
പരാതിക്കാരന്റെ മകളെ കളിയാക്കിയതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടതാണ് മര്‍ദനകാരണം. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു. എസ്.ഐമാരായ ആര്. വിനോദ്, പി. സുരേഷ്, വി.കെ. രവി, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ നിയാസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.