
കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂർ :കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു . മോഷ്ടിച്ച കാറില്‍ യാത്രചെയ്യവേ ചടയമംഗലത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ നവംബറില്‍ എറണാകുളത്തെ കൊവിഡ് സെന്ററില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.
അന്‍പതോളം കേസുകളിലെ പ്രതിയാണ് ഇയാള്‍. കൊല്ലത്ത് കഴിഞ്ഞ ദിവസം ഇയാള്‍ കാര്‍ മോഷ്ടിച്ചത് പൊലീസ് കണ്ടെത്തിയിരുന്നു. അമ്പലപ്പുഴ സ്വദേശിയായ ഇയാള്‍ രണ്ടുമാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.