
കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം
പത്തനംതിട്ട ;കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം.വയലിനു ചുറ്റും സംരക്ഷണത്തിന് ഒരുക്കിയ മുള്ളുവേലികളും10 അടി താഴ്ചയിലും 4 അടി വീതിയുമുള്ള വെള്ളം നിറഞ്ഞ കിടങ്ങുകളും നീന്തിയാണ് കാട്ടുപന്നികൾ കയറി കൃഷികൾ നശിപ്പിക്കുന്നത്. ഉള്ളൻമല, അമ്പലവയൽ എന്നിവിടങ്ങളിൽ കപ്പക്കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്.
കോപ്പൊയ്കയിൽ ശ്രീകുമാറിന്റെ 1.5 ഏക്കർ പാട്ടഭൂമിയിലെ 200 അടുത്ത് മൂട് കപ്പയാണ് പന്നികൾ നശിപ്പിച്ചത്. കപ്പത്തടങ്ങൾ മുഴുവൻ മണ്ണുമാന്തിക്കു ഇളക്കുന്നതിന് സമാന രീതിയിൽ ഉഴുതുമറിച്ചിരിക്കുകയാണ്.