
ജുമാ മസ്ജിദിൽ നിന്ന് പണം മോഷ്ടിച്ചു;അന്വേഷണം ആരംഭിച്ചു പോലീസ്
തൊടുപുഴ: ഇടുക്കി റോഡിലുള്ള സെൻട്രൽ ജുമാ മസ്ജിദിൽ നിന്ന് പണം മോഷ്ടിച്ചു . സാധുജന സഹായ നിധി സമാഹരണത്തിനായി സൂക്ഷിച്ച ബക്കറ്റിൽ നിന്ന് 5,000 രൂപായാണ് നഷ്ടമായിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്തിനു ശേഷം അപരിചിതനായ ഒരാളെ പള്ളി മുറ്റത്ത് കണ്ടു . സംശയം തോന്നിയ ആളുകൾ ഇയാളെ ചോദ്യം ചെയ്തിരുന്നു.ഇടുക്കി സ്വദേശിയാണെന്നും വീടുകളിൽ സാധനങ്ങൾ വിൽക്കുന്നയാളാണെന്നുമായിരുന്നു മറുപടി.
പിന്നീട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പണം കാണാതായതായി വ്യക്തമായത്. മാസ്ക് ധരിച്ച അപരിചിതൻ പള്ളിയിൽ പ്രവേശിക്കുന്നതിന്റെയും പണം സൂക്ഷിച്ചിരുന്ന ബക്കറ്റ് എടുത്തു കൊണ്ടു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്ഐ ബൈജു പി.ബാബു പറഞ്ഞു.