
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപന തോത് കുറയുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
എന്നാൽ അതേസമയം 17,652 പേര് ഇന്നലെ മാത്രം രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു .രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 2,13,603 പേരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,46,763 ആയി ഉയർന്നു.