
ശബരിമലയിൽ മകരസംക്രമ പൂജ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു
പത്തനംതിട്ട :ശബരിമലയിൽ മകരസംക്രമ പൂജ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു .കൊവിഡ് വ്യാപനം സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായി 5000 പേർക്ക് മാത്രമാണ് സന്നിധാനത്ത് പ്രവേശനം നൽകുക .
ഇന്ന് ഒരു മണി വരെ പമ്പയിലെത്തുന്ന തീർത്ഥാടകരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിടുക.പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര 6 മണിക്ക് സന്നിധാനത്ത് എത്തും.