
ഭരണാധികാരിയെ തിരഞ്ഞെടുക്കന്നതിനുള്ള നിയമങ്ങൾ ഒമാന്‍ മാറ്റി
മസ്ക്കറ്റ്: തങ്ങളുടെ ഭരണാധികാരിയെ തിരഞ്ഞെടുക്കന്നതിനുള്ള നിയമങ്ങൾ ഒമാന്‍ മാറ്റി . പുതിയ നിയമം നിലവില്‍ വന്നതോടെ ചരിത്രത്തില്‍ ആദ്യമായി ഒമാന്‍ കിരീടവകാശിയെ നിയമിച്ചു. ഭാവിയില്‍ ഒമാന്റെ ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പുതിയ നിയമവും കൊണ്ടുവന്നു.
സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഭാവി ഭരണാധികാരി ആര് എന്ന് തീരുമാനിച്ചിരുന്നില്ല. അദ്ദേഹം പേര് നിര്‍ദേശിച്ച കത്ത് രഹസ്യമാക്കി വെക്കുകയായിരുന്നു. മരണ ശേഷമാണ് കത്ത് തുറന്നത്. ഇതു പ്രകാരം ഹൈതം ബിന്‍ താരിഖ് ഒമാന്റെ പുതിയ സുല്‍ത്താനായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടു.