
ഉദയംപേരൂർ കസ്റ്റഡി മരണത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു
കോട്ടയം :ഉദയംപേരൂർ കസ്റ്റഡി മരണത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. എറണാകുളം സബ് കളക്ടർ ഹാരിസ് റഷീദിൻ്റെ മേൽനോട്ടത്തിൽ ഉദയംപേരൂർ പോലീസാണ് ഇൻക്വസ്റ്റ് നടത്തുന്നത്.
സബ് കളക്ടറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെച്ചതിനെ തുടർന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഷെഫീക്കിന് ക്രൂരമർദ്ദനം ഏറ്റെന്നും, സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. ഷെഫീക്കിൻ്റെ മരണത്തിൽ മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ അന്വേഷണം നടത്തും.