
ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്
ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിയെ ബാധിച്ചത് ജനിതകമാറ്റം സംഭവിച്ച വൈറസെന്ന് റിപ്പോർട്ട്. ശ്രീലങ്കയിൽ റിപ്പോർട്ട് ചെയ്ത ആദ്യ ജനിതക മാറ്റം സംഭവിച്ച വൈറസ് ആണ് ഇത്.
ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീമിനൊപ്പമാണ് മൊയീൻ അലി. കൊളംബോയിലെത്തി നടത്തിയ പരിശോധനയിൽ താരത്തിന് കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് താരത്തെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.
10 ദിവസം ഐസൊലേഷനിൽ കഴിയാനാണ് മൊയീൻ അലിയോട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. മൊയീൻ അലിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന ക്രിസ് വോക്സ് ടീം അംഗങ്ങളുമായി സാമൂഹിക അകലം പാലിക്കും. വോക്സും സ്വയം ഐസൊലേസ്റ്റ് ചെയ്തിരുന്നു. രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിച്ചതിനു പിന്നാലെ ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.