
വാക്സിൻ വിതരണത്തിലൂടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിയും : കെ. കെ. ശൈലജ
തിരുവനന്തപുരം : വാക്സിന് വിതരണത്തിലൂടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ അറിയിച്ചു . കഴിഞ്ഞ ദിവസങ്ങളിലായി വാക്സിൻ കേരളത്തിൽ എത്തിച്ചിരുന്നു.വാക്സിന് സ്വീകരിക്കുന്നതിന് ഭയത്തിന്റെ ആവശ്യമില്ലെന്നും വാക്സിന് സ്വീകരിച്ചാലും നിലവിലെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടരണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഈ മാസം 16 ന് തന്നെ വാക്സിന് വിതരണം ആരംഭിക്കാനാകും.മുന്‍ഗണന പട്ടികയിലുള്ളവര്‍ക്കായിക്കും വാക്സിന് വിതരണത്തില്‍ പ്രഥമ പരിഗണനയെന്നും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചാലും, 28 ദിവസം കഴിഞ്ഞുള്ള രണ്ടാം ഡോസും നിര്‍ബന്ധമാണ്.