
കോവിഡ് വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ ഉത്തരവാദിത്വം പൂർണമായും കമ്പനികൾക്ക്
ന്യൂഡൽഹി :ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വാക്സിൻ എത്തി .ഇതിനു പാർശ്വഫലങ്ങളുണ്ടെന്നും ഇല്ലെന്നും അഭിപ്രായം ഉണ്ട് .എന്നാൽ ഇതിനു ഒരു പോംവഴിയുമായി എത്തിയിരിക്കുകയാണ് കേന്ദ്രം .കൊവിഡ് വാക്സിൻ കുത്തിവെക്കുമ്പോൾ പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു .
നഷ്ടപരിഹാരം കമ്പനികൾ നൽകണമെന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി. പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം കേന്ദ്രം കൂടി ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യവും കേന്ദ്രം തള്ളി.മൂന്നാം ഘട്ട പരീക്ഷണത്തിൽ നിൽക്കുന്ന ഭാരത് ബയോടെക്കിന്റെ കോ-വാക്സിൻ ഉപയോഗിക്കുന്നതിൽ ആശങ്ക അറിയിച്ച് സംസ്ഥാനങ്ങൾ പരസ്യമായി രംഗത്തുവന്നിരുന്നു.