
ഖത്തറില്‍ മാസ്ക് ധരിക്കാതെ പുറത്തറങ്ങിയ 94 പേര്‍ക്കെതിരെ കേസ്
ദോഹ: ഖത്തറില്‍ മാസ്ക് ധരിക്കാതെ പുറത്തറങ്ങിയ 94 പേര്‍ക്കെതിരെ കേസ് . ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മാസ്ക് ധരിക്കാത്തതിന് ഇതുവരെ 5,640 പേര്‍ക്കെതിരെയും കാറില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ കയറ്റി യാത്ര ചെയ്തതിന് 277 പേര്‍ക്കെതിരെയുമാണ് നടപടിയെടുത്തിരിക്കുന്നത്. ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ ഒഴികെ കാറുകളില്‍ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് അനുവദനീയമല്ല.
മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുന്നത്. നിലവില്‍ 500 റിയാലും അതിന് മുകളിലുമാണ് പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നത് .