
സ്വര്‍ണക്കടയില്‍ മോഷണം നടത്തിയ സ്ത്രീ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വര്‍ണക്കടയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ കയറി ജീവനക്കാരനെ കബളിപ്പിച്ച് സ്വര്‍ണം മോഷ്ടിച്ചെടുത്ത സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു . വട്ടിയൂര്‍ക്കാവ് സ്വദേശി ശാന്തിയെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത് . മരുതംകുഴി ജങ്ഷനിലുള്ള എ.പി ഫാഷന്‍ ജ്വല്ലറിയില്‍ ഈ മാസം എട്ടിനാണ് മോഷണം നടന്നത് .
രാവിലെ 11ന് കടയില്‍ എത്തിയ യുവതി, സ്വര്‍ണാഭരണങ്ങള്‍ നോക്കുന്നതിനിടെ ജീവനക്കാരന് അറിയാതെ ഡിസ്പ്ലേ ട്രേയില്‍ നിന്ന് 4.9 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കമ്മല്‍ മോഷ്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു .പിന്നീട് കട അടക്കുന്ന സമയം സ്വര്‍ണം തൂക്കി നോക്കിയപ്പോഴാണ് സ്വര്‍ണത്തില്‍ കുറവ് വന്നത് കടക്കാര് അറിയിച്ചത് . തുടർന്ന് സി.സി.ടി.വി ദൃശ്യം പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തത്.