
ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍
ബാംഗ്ലൂർ :ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ഹോട്ടലിലെ ജീവനക്കാരനായ ഇവരുടെ കാമുകനും അറസ്റ്റില്‍. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ എന്ന 46 കാരന്റെ മരണത്തിലാണ്ഭാര്യ ശോഭ(44) കാമുകന് രാമു(45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. 2020 ജൂണ്‍ ഒന്നാം തീയതി ശിവലിംഗയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് ശേഷം അഴുകിയനിലയില്‍ മൃതദേഹം കണ്ടെടുത്തത്. എന്നാൽ ബന്ധുക്കൾ ആരും എത്താത്തതിനെ തുടർന്ന് പൊലീസ് തന്നെ മൃതദേഹം സംസ്ക്കരിക്കുകയായിരുന്നു.രാമുവും ശോഭയും തമ്മിലുള്ള അവിഹിത ബന്ധം ശിവലിംഗ കണ്ടെത്തിയതാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.