
അഡ്വൈസ് മെമ്മോ ജനുവരി 15ന് നല്‍കും
പാലക്കാട് :വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, പോലീസ് കോണ്‍സ്റ്റബിള്‍ ( അട്ടപ്പാടി ബ്ലോക്കിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള പ്രത്യേക നിയമനം) (കാറ്റഗറി നം. 008/ 2020, 009/ 2020) തസ്തികകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അഡ്വൈസ് മെമ്മോ ജനുവരി 15ന് രാവിലെ 11 മുതല്‍ ജില്ലാ ഓഫീസില്‍ നിന്ന് നല്‍കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 1 മുതല്‍ 8 വരെയും പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയിലെ 1 മുതല്‍ 17 വരെയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖകളുടെ അസലുമായി നേരിട്ട് എത്തണം.