
പാലക്കാട് ജില്ലയിൽ 30870 ഡോസ് കോവിഡ് വാക്സിൻ എത്തി
പാലക്കാട് :ജില്ലയിൽ 30870 ഡോസ് കോവിഡ് വാക്സിൻ എത്തിയതായി ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു.
നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ വാക്കിംഗ് കൂളറിലാണ് വാക്സിൻ സൂക്ഷിക്കുക. നാളെയും മറ്റെന്നാളുമായി ജില്ലയിലെ ഒമ്പത് വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിൻ മാറ്റുമെന്നും ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.