
കാർഷികനിയമങ്ങളിലെ പ്രശനം ചർച്ച ചെയ്യാൻ നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിന്മാറി
ന്യൂഡൽഹി :കാർഷികനിയമങ്ങൾ സംബന്ധിച്ച പ്രശ്നം കർഷകരും സർക്കാരുമായി ചർച്ചചെയ്യാൻ സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിന്മാറി. ജനങ്ങളുടേയും കർഷകരുടെയും വികാരം പരിഗണിച്ചാണ് പിന്മാറ്റമെന്നും പഞ്ചാബിന്റെയോ കർഷകരുടെയോ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഭൂപീന്ദർ സിംഗ് മൻ അറിയിച്ചു.
ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദർ സിംഗ് മൻ. കർഷകൻ എന്ന നിലയിലും യൂണിയൻ നേതാവെന്ന നിലയിലും പഞ്ചാബിന്റെയും കർഷകരുടേയും താത്പര്യങ്ങളിൽവിട്ടുവീഴ്ചയ്ക്ക് കഴിയില്ലെന്നും ഇതിനായി ഏത് സ്ഥാനത്ത് നിന്നും പിന്മാറാൻ താൻ തയാറാണെന്നും ഭൂപീന്ദർ സിംഗ് മൻ പ്രസ്താവനയിലൂടെ അറിയിച്ചു.