
തലസ്ഥാനനഗരിയെ സ്നാതോഷിപ്പിച്ചു ബജറ്റ്
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം ജില്ലയ്ക്കു മാത്രമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ ഒറ്റനോട്ടത്തിൽ എന്തൊക്കെ എന്ന് നോക്കാം
കേരള സാങ്കേതിക സർവകലാശാലയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. ഡിജിറ്റൽ സർവകലാശാലയായി ഉയർത്തിയ ഐ ഐ ഐ ടി എം കെയ്ക്ക് 24 കോടി. ഇവിടുത്തെ ഇന്നവേറ്റിവ് ഗവേഷണം, സംരംഭകത്വം, വ്യവസായ ഉന്നത വിദ്യാഭ്യാസ മേഖലകളുടെ ഏകോപനം എന്നിവയ്ക്കായി 20 കോടി രൂപ. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് 50 കോടി. ഹയർ എഡ്യൂക്കേഷൻ കൗൺസിലിന് 16 കോടി. കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് 19 കോടി. ടെക്നോപാർക്ക് വികസനത്തിന് 22 കോടി. ടെക്നോസിറ്റിയിൽ കിഫ്ബി പിന്തുണയോടെ തൊഴിൽ സമുച്ചയം. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ബയോ ഇൻകുബേഷൻ സെന്റർ നിർമാണത്തിന് 24 കോടി. ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഡിവൈസസ് പാർക്കിന് 24 കോടി. തിരുവനന്തപുരം ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് 10 കോടിയുടെ പ്രത്യേക വകയിരുത്തൽ. റീജിയണൽ ക്യാൻസർ സെന്ററിന് 71 കോടി. ഇതിൽ 30 കോടി ക്യാൻസർ രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിന്. കിളിമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം രാജാരവിവർമയുടെ സ്മാരകമായി അന്തർദേശീയ നിലവാരത്തിൽ ആർട്ടിസ്റ്റ് സ്ക്വയർ. മീഡിയ അക്കാദമിയുടെ ആഭിമുഖത്തിൽ തലസ്ഥാന നഗരിയിൽ വനിതാ പത്രപ്രവർത്തകർക്ക് താമസ സൗകര്യത്തോടെയുള്ള പ്രസ് ക്ലബ്. സിറ്റി റോഡ് ഇപ്രൂവ്മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും. വിഴിഞ്ഞം തുറമുഖത്ത് 2,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി ചരക്കു സേവന നികുതി അപ്പലേറ്റ് ട്രിബ്യൂണൽ.