
കാട്ടാനയുടെ ആക്രമണത്തിൽ കണ്ണൂർ സ്വദേശിനി മരിച്ചു
വയനാട് : കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി ഷഹാന(26)യാണ് മരിച്ചത്. മേപ്പാടി, എളമ്പിലേരി റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വരുന്നുണ്ട് ,എന്നാൽ യാതൊരു സുരക്ഷയും ഇവർക്കായി ഒരുക്കുന്നില്ല .