
ഡൽഹി വിമാനത്താവളത്തിൽ 6 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് ഉഗാണ്ടൻ സ്വദേശികൾ പിടിയിൽ
ന്യൂഡൽഹി :ഡൽഹി വിമാനത്താവളത്തിൽ 6 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് ഉഗാണ്ടൻ സ്വദേശികൾ പിടിയിൽ. 9.8 കിലോ ഹെറോയിനുമായാണ് രണ്ട് വിദേശികളിൽ നിന്നുമായി കസ്റ്റംസ് പിടികൂടിയത്. ഞായറാഴ്ചയാണ് ഇവരെ പിടികൂടിയത്. ആർക്ക് വേണ്ടിയാണ് ഇത് കൊണ്ടുവന്നത് എന്നതിനെപ്പറ്റി കസ്റ്റംസ് ഇവരെ ചോദ്യം ചെയ്യുകയാണ്.
ഉഗാണ്ടയിലെ എൻ്റബ്ബെയിൽ നിന്ന് ദോഹ വഴിയുള്ള വിമാനത്തിലാണ് ഇവർ ഡൽഹിയിൽ എത്തിയത്. വിമാനത്താവളത്തിൽ എത്തിയ ഇവരുടെ പ്രവൃത്തികളിൽ സംശയം തോന്നിയാണ് കസ്റ്റംസ് ഇവരെ പരിശോധിച്ചത്. രേഖകൾ പരിശോധിച്ചതിനു ശേഷം ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് കോടികളുടെ ഹെറോയിൻ കണ്ടെടുത്തത്. 51 പാക്കറ്റുകളിലായാണ് ഇത് ഇവർ കൊണ്ടുവന്നത്.