
രാജ്യത്ത് 16 ലക്ഷത്തിനു മുകളിൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് വാക്സിൻ നൽകി
ന്യൂഡൽഹി :രാജ്യത്ത് 16 ലക്ഷത്തിനു മുകളിൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് വാക്സിൻ നൽകിയെന്ന് കേന്ദ്രം. ഇന്ന് വൈകിട്ട് 7.30നുള്ളിൽ മാത്രം അഞ്ച് സംസ്ഥാനങ്ങളിലെ 31000 പേർക്ക് വാക്സിൻ നൽകി.1,91,443 പേർക്ക് വാക്സിൻ നൽകിയ കർണാടക പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലായി .
വാക്സിനേഷൻ പാർശ്വഫലത്തിൻ്റെ പത്ത് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ജനുവരി 16ആം തിയതിയാണ് കൊവിഷീൽഡ്, കൊവാക്സിൻ എന്നീ രണ്ട് വാക്സിനുകൾ ഉപയോഗിച്ച് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.അതേ സമയം ഇന്ത്യയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി ആരംഭിച്ചു. ഭൂട്ടാനിലേയ്ക്കും മാലി ദ്വീപിലേയ്ക്കുമാണ് ആദ്യഘട്ട വാക്സിൻ കയറ്റുമതി ചെയ്തത്.