
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി ആർ.എസ്.പി
തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർ.എസ്.പി അറിയിച്ചു . ചില സീറ്റുകൾ വെച്ചു മാറണമെന്നും ആവശ്യം ഉന്നയിക്കും. ഒഴിവുവന്ന സീറ്റുകളിൽ എല്ലാം കോൺഗ്രസ് മത്സരിക്കുന്നത് ഉചിതമാവില്ലെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ. എ അസീസ് പറഞ്ഞു.
കൊല്ലം ജില്ലയിൽ മൂന്നു സീറ്റ് ഉൾപ്പെടെ ആകെ അഞ്ച് ഇടത്താണ് കഴിഞ്ഞതവണ ആർഎസ്പി മത്സരിച്ചത്. ഇത്തവണ ഏഴ് സീറ്റുകൾ വേണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ മത്സരിച്ച ചില സീറ്റുകൾ വെച്ചു മാറണമെന്നും യുഡിഎഫ് നേതൃത്വത്തെ അറിയിക്കും.
ആറ്റിങ്ങൽ സീറ്റ് കഴിഞ്ഞതവണ അടിച്ചേൽപ്പിച്ചത് ആണ്. അതിനുപകരം ഇത്തവണ വാമനപുരം ആവശ്യപ്പെടും. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലത്തിന് പകരം ആലപ്പുഴയിലെയോ പത്തനംതിട്ടയിലെയോ ഒരു സീറ്റ് വേണമെന്നും ആർഎസ്പി ആവശ്യം ഉന്നയിക്കും .