
ബ്രസീലിൽ വിമാനപകടത്തിൽ ഫുട്ബാൾ താരങ്ങളടക്കം അഞ്ചു പേര് മരിച്ചു
ബ്രസീലിലുണ്ടായ വിമാനപകടത്തിൽ നാലു ഫുട്ബാൾ താരങ്ങളും ക്ലബ് പ്രസിഡൻറും മരിച്ചു. ബ്രസീലിയൻ ക്ലബ്ബായ പാൽമാസിൻെറ താരങ്ങളും പ്രസിഡൻറുമാണ് മരിച്ചത്.
ടൊക്കാൻറിൻസ് സ്റ്റേറ്റിൽ ഞായറാഴ്ചയായിരുന്നു അപകടം. ലുകാസ് പ്രക്സീഡസ്, ഗ്യുയിൽഹിമി നോയി, റാനുലെ, മാർക്കസ് മോലിനറി എന്നിവരും ക്ലബ് പ്രസിഡൻറ് ലൂക്കാസ് മീറയുമാണ് മരിച്ചത്.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റൺവേയിൽനിന്നും തെന്നിമാറുകയായിരുന്നു. വില നോവക്കെതിരായ മത്സരത്തിന് ഗോയാനിയയിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. 1997ൽ രൂപീകരിച്ച ക്ലബ്ബാണിത്.