
ഫ്രാൻസ് വീണ്ടും ലോക്ക് ടൗണിലേക്ക്
കോവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനിടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചന ഫ്രാൻസിന്റെ മൈഡിക്കൽ ഉപദേഷ്ടാവാണ് നൽകിയത്. രോഗികളുടെ എണ്ണം ഉയർന്നതിനിടെ തുടർന്ന് ഫ്രാൻസിൽ കഴിഞ്ഞയാഴ്ച കർഫ്യു ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് ഫലപ്രദമായില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ഈയാഴ്ച നിർണായകമാണെന്നും അടിയന്തര സാഹചര്യമാണ് നില നിൽക്കുന്നതെന്ന് മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ജീൻ ഫ്രാൻകോസ് ഡെൽഫ്രീസി പറഞ്ഞു. ഫ്രഞ്ച് സർക്കാർ ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രാൻസിലെ ചില സംസ്ഥാനങ്ങളിൽ ഏഴ് മുതൽ ഒമ്പത് ശതമാനം പേർക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നത് യു.കെയിലെ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസാണ്. ഇതിന്റെ വ്യാപനം തടയുക ബുദ്ധിമുേട്ടറിയ കാര്യമാണ്.
ജനിതക മാറ്റം സംഭവിച്ച വൈറസിനെ രണ്ടാമത്തെ പകർച്ചവ്യാധിയായി പരിഗണിക്കണമെന്നും ഡെൽഫ്രീസി ആവശ്യപ്പെട്ടു. അതേസമയം, മറ്റ് യുറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ഫ്രാൻസിൽ സ്ഥിതി ഭേദമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആവശ്യെമങ്കിൽ രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.