
മയക്കുമരുന്ന് വില്‍പ്പന;രണ്ട് യുവാക്കൾ പിടിയിൽ
കൊച്ചി : മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ പിടിയിൽ . പള്ളുരുത്തി സ്വദേശികളായ ഷിനാസ്(22), സുധീഷ്(23) എന്നി വരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത് .അഞ്ച് ലക്ഷം രൂപ വിലവരുന്ന 14ഗ്രാം എംഡിഎംഎ എന്ന മയക്കുമരുന്ന് ഇവരില്‍ നിന്നും പിടിച്ചെടുത്തു.
എക്സൈസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.