
ട്രാക്ടർ റാലി; മേധാ പട്കര്‍ ഉൾപ്പെടെ 37 പേര്‍ക്കെതിരെ കേസ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്. മേധാ പട്കര്‍ ഉൾപ്പെടെ 37 പേര്‍ക്കെതിരെയാണ് കേസ്. റാലിക്കിടെ മരിച്ച കര്ഷന് വെടിയേറ്റിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായെന്ന് യു.പി പൊലീസ് അറിയിച്ചു.
അതിനിടെ, കർഷക പ്രക്ഷോഭത്തിൽ നിന്ന് രണ്ടു സംഘടനകൾ പിന്മാറി. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ, ഭാരതീയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണു പിൻമാറിയത്.
ട്രാക്ടർ റാലിയിലെ സംഘർഷത്തിൽ കടുത്ത നടപടികളിലേക്കാണ് ഡൽഹി പൊലീസ് കടക്കുന്നത്. മേധാ പട്കറിന് പുറമെ യോഗേന്ദ്ര യാദവ്, ഡോ.ദർശൻപാൽ, രാകേഷ് ടിക്കായത്ത്, ഭൂട്ടാ സിങ്, ഗുർനാം സിങ് ചദൂനി, ജെഗീന്ദർ ഉഗ്രഹ തുടങ്ങിയവർക്കെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു.