
കുറ്റിച്ചലില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി
തിരുവനന്തപുരം :കുറ്റിച്ചലില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി.യുഡിഎഫ് വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വീനറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ എ. നവാസിനെ മണ്ഡലം സെക്രട്ടറി അനില്‍കുമാറും വാര്‍ഡ് പ്രസിഡന്റ് ബിജോ ബോസും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.
യോഗ ഹാളിലെ കണ്ണാടിയില്‍ തല പിടിച്ച് ഇടിച്ചതിനെ തുടര്‍ന്ന് നവാസിന്റെ നെറ്റിയില്‍ നാല് തുന്നിക്കെട്ടുണ്ട്. കുറ്റിച്ചല്‍ മന്തിക്കുളം വാര്‍ഡില്‍ ഘടകകക്ഷിയായ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ മണ്ഡലം സെക്രട്ടറി അനില്‍ കുമാറും ബിജോ ബോസ് അടക്കമുള്ള നേതാക്കള്‍ പരസ്യമായി കാലുവാരിയെന്ന ആരോപണം ഉന്നയിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് നവാസ് പറയുന്നു.