
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 ശതമാനം സീറ്റ് പുതുമുഖങ്ങള്‍ക്ക് നല്‍കുമെന്ന് എഐസിസി സെക്രട്ടറി പി.വി. മോഹനന്
തിരുവനന്തപുരം ;നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 ശതമാനം സീറ്റ് പുതുമുഖങ്ങള്‍ക്ക് നല്‍കുമെന്ന് എഐസിസി സെക്രട്ടറി പി.വി. മോഹനന്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ നടപടികള്‍ തുടങ്ങി.
ജില്ലാതല നേതാക്കളുമായി ചര്‍ച്ച തുടരുകയാണ്. മലബാറില്‍ കോണ്‍ഗ്രസ് ഇക്കുറി അത്ഭുതം കാണിക്കുമെന്നും പി.വി. മോഹനന് പറഞ്ഞു.രാഹുല്‍ ഗാന്ധി പറഞ്ഞ രീതിയിലാകും പ്രചാരണം. അന്‍പത് ശതമാനം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. മലബാറില്‍ 20 സീറ്റ് അധികം നേടുമെന്നും അദ്ദേഹം പറഞ്ഞു.