
മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ലെന്നു എ.കെ. ശശീന്ദ്രന്
തിരുവനന്തപുരം :മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ലെന്നു വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്. യോഗം വിളിച്ചു എന്നത് പ്രചാരണം മാത്രമാണ് എന്ന് എ.കെ. ശശീന്ദ്രന് പറഞ്ഞു.
ഇടതു മുന്നണി വിടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.മാണി സി. കാപ്പന് മുബൈയില്‍ ശരദ് പവാറിനെ കണ്ടശേഷം ഫെബ്രുവരി ഒന്നാം തിയതി മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളിയിരിക്കുകയാണ് മന്ത്രി എ.കെ. ശശീന്ദ്രന്.